കോട്ടയം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രീയബന്ധം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തലവന്‍ ഐജി വിജയ് സാഖറെ. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സംഘടനകള്‍ക്കോ കേസുമായി ബന്ധമില്ലെന്നും ഇത് പ്രണയത്തിന്റെ പേരിലുള്ള കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ പൊലീസുകാരുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്, കെവിന്റെ സുഹൃത്ത് അനീഷിന്റെ മൊഴിയില്‍ വൈരുദ്ധ്യമില്ല, കേസുമായി ബന്ധപ്പെട്ട് നിരവധി പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട് ഐജി കൂട്ടിച്ചേര്‍ത്തു.