കെവിനെ കാണാതായ സംഭവം; മുഖ്യമന്ത്രിയെ കോട്ടയം മുന്‍ എസ്.പി തെറ്റിദ്ധരിപ്പിച്ചുവെന്ന്

KEVIN

കോട്ടയം: കെവിനെ കാണാതായ സംഭവം മുഖ്യമന്ത്രിയെ കോട്ടയം മുന്‍ എസ്.പി തെറ്റിദ്ധരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിക്ക് എസ്.പി മുഹമ്മദ് റഫീഖ് തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുവാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കെവിനെ കാണാതായ ദിവസം മുഖ്യമന്ത്രി കോട്ടയത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നു. ഈ സമയത്ത് കെവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത് ശ്രദ്ധയില്‍പെട്ട മുഖ്യമന്ത്രി ഇക്കാര്യം കോട്ടയം എസ്.പിയായിരുന്ന മുഹമ്മദ് റഫീഖിനോട് അന്വേഷിക്കുകയായിരുന്നു. സംഭവം അന്വേഷിക്കാന്‍ ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നത്. എന്നാല്‍ വൈകുന്നേരത്തോടെയാണ് സംഭവം അന്വേഷിക്കാന്‍ ഡി.വൈ.എസ്.പിയ്ക്ക് എസ്.പി നിര്‍ദ്ദേശം നല്‍കിയത്.

Top