കെവിന്‍ വധക്കേസ്; പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് മുന്‍ കോട്ടയം എസ്.പി

KEVIN

തിരുവനന്തപുരം: കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് മുന്‍ കോട്ടയം എസ്.പി മുഹമ്മദ് റഫീഖ്. നീനുവിന്റെ കുടുംബവുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും, ഇത്തരത്തില്‍ വ്യാജ ആരോപണം ഉന്നയിച്ച അഭിഭാഷകനും പൊലീസ് ഉദ്യോഗസ്ഥനുമെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഇത്രയും വര്‍ഷത്തെ സര്‍വീസിനിടയില്‍ യാതൊരു വിധ ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ വാങ്ങാന്‍ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top