കെവിന്റെ കൊലപാതകം; ഗാന്ധിനഗര്‍ എസ്‌ഐ നിയമ ലംഘനം നടത്തിയെന്ന് കോടതി

KEVIN

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐ നിയമ ലംഘനം നടത്തിയെന്ന് കോടതി. ഏറ്റുമാനൂര്‍ കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ചാക്കോയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് എസ്‌ഐ ആയിരുന്ന എംഎസ് ഷിബു ആണെന്നാണ് കോടതി നല്‍കുന്ന വിശദീകരണം. പൊലീസ് സ്റ്റേഷനില്‍ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ചാക്കോയ്ക്ക് ഒപ്പം ചേര്‍ന്ന് ശ്രമിച്ചതായും കോടതി അറിയിച്ചിട്ടുണ്ട്. നീനുവിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് എടുത്ത നടപടിയെയാണ് കോടതി വിമര്‍ശിച്ചിരിക്കുന്നത്.

Top