പുനലൂര്‍: കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച മൂന്നാമത്തെ കാറും പൊലീസ് കണ്ടെടുത്തു. നേരത്തെ പുനലൂരില്‍ നിന്ന് ഐ20 കാര്‍ പൊലീസ് കണ്ടെത്തിയിരുന്നു. റോഡ് അരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍.
കാര്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു വരികയാണ്. പുനലൂര്‍ സ്വദേശി ടിറ്റു എന്നയാളാണ് കാറിന്റെ ഉടമ. ഈ കാറിലായിരുന്നു കെവിനെ തട്ടിക്കൊണ്ടുപോയത്. അക്രമി സംഘം സഞ്ചരിച്ച മറ്റൊരു കാറും നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നു കാറുകളിലായാണ് അക്രമികള്‍ മാന്നാനത്ത് എത്തിയത്.