കോട്ടയം: കെവിന്‍ക്കൊലക്കേസില്‍ നീനുവിന്റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി.
കെവിന്റെ കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ നീനുവിന്റെ പിതാവ് ചാക്കോയാണെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.
ചാക്കോ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അതേസമയം കെവിന്റേത് കൊലപാതകമാണെന്ന് പൊലീസ് പോലും പറയുന്നില്ലെന്നാണ് ചാക്കോ വ്യക്തമാക്കിയത്.