കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് കെവിന്‍ കൊല്ലപ്പെട്ട കേസില്‍ വീഴ്ച്ച പറ്റിയ എഎസ്‌ഐ ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തു. രാത്രി പട്രോളിംഗിനുണ്ടായിരുന്ന പൊലീസ് ജീപ്പ് ഡ്രൈവറെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഐജി വിജയ് സാഖറെയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.
തട്ടിക്കൊണ്ട് പോകല്‍ നടന്നത് പോലീസിന്റെ അറിവോടെയാണെന്നും ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ബിജുവിന് തട്ടിക്കൊണ്ട് പോകലിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഐജിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. പ്രതികളുമായി എഎസ്‌ഐ രണ്ട് തവണ സംസാരിച്ചിരുന്നു. എസ്‌ഐ ഷിബു വിവരം അറിഞ്ഞത് തട്ടിക്കൊണ്ടുപോകലിന് ശേഷമായിരുന്നു.