തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്ന് പിരിഞ്ഞു. കെവിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചത്. തുടര്‍ന്ന് സഭ ബഹിഷ്‌കരിക്കുകയായിരുന്നു.
കെവിന്റെ കൊലപാതകം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് സ്പീക്കര്‍ തള്ളുകയായിരുന്നു. പ്രതിപക്ഷത്തിന് വേണ്ടി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. പൊലീസിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. കേസ് പൊലീസ് അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടുമെന്നും അതിനാല്‍ സി.ബി.ഐ അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.