കെവിന്റെ മരണം കൊലപാതകമല്ല, മുങ്ങി മരണമായിരുന്നുവെന്ന് ഒന്നാം പ്രതി

KEVIN

കോട്ടയം: കെവിന്റെ മരണം കൊലപാതകമല്ലെന്ന് ഒന്നാം പ്രതി സാനു ചാക്കോ. കെവിന്‍ മുങ്ങിയാണ് മരിച്ചതെന്നും 302-ാം വകുപ്പ് റദ്ദാക്കണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇത് ശരി വെയ്ക്കുന്നുവെന്നും സാനുവിന്റെ അഭിഭാഷകന്‍ പറഞ്ഞു.

താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ മൂന്നാം പ്രതി ഇഷാന്‍ വിശദമായ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അടുത്ത രണ്ടിനാണ് വീണ്ടും പരിഗണിക്കുന്നത്. കെവിന്റെ കൊലപാതകം കരുതിക്കൂട്ടിയുള്ളതാണെന്നാണ് കോടതിയില്‍ മുമ്പ് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നത്. കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കെവിന്‍ ദുരഭിമാനക്കൊലയ്ക്കു ഇരയാവുകയായിരുന്നു. ഭാര്യാസഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ മെയ് 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കെവിന്റെ ഭാര്യയുടെ സഹോദരന്‍ ഷാനു, അച്ഛന്‍ ചാക്കോ എന്നിവരുള്‍പ്പടെ 14 പ്രതികളാണ് കേസില്‍ ഉള്ളത്.

Top