കോട്ടയം : കൊല്ലപ്പെട്ട കെവിന്റെ ഭാര്യയുടെ തുടര്‍പഠനത്തിനുള്ള അവസരമൊരുക്കുമെന്ന് യുവ ജനകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം. ഇതിന് വേണ്ട എല്ലാ സഹായങ്ങളും കമ്മീഷന്‍ ഒരുക്കും. കൂടാതെ അനീഷിന് ഭീഷണിയുള്ളതിനാല്‍ സുരക്ഷ ഒരുക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുമെന്നും കമ്മീഷന്‍ പറഞ്ഞു.
കെവിന്റെ നട്ടശ്ശേരിയിലെ വീട്ടില്‍ ചിന്ത ജെറോം, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് എന്നിവര്‍ സന്ദര്‍ശനം നടത്തി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഇവര്‍ വീട്ടിലെത്തിയത്. കെവിന്റെ ഭാര്യ നീനു, മാതാപിതാക്കള്‍, സഹോദരി, കെവിനൊപ്പമുണ്ടായിരുന്ന അനീഷ് എന്നിവരോട് സംസാരിച്ചു.
കെവിന്റെ മരണത്തില്‍ രാഷ്ട്രീയ മുതലെടുപ്പാണ് ഇപ്പോള്‍ നടന്നുവരുന്നതെന്ന് എം സ്വരാജ് എംഎല്‍എ പറഞ്ഞു. നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നത്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ആരും രക്ഷപെടുന്ന സാഹചര്യം ഉണ്ടാകില്ല. പൊലീസുകാര്‍ കുറ്റക്കാരാണെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.