ഈജിപ്ഷ്യന്‍ മുന്‍ ഭരണാധികാരി ഹൊസ്‌നി മുബാറക് അന്തരിച്ചു

കെയ്‌റോ: ഈജിപ്ഷ്യന്‍ മുന്‍ ഭരണാധികാരി ഹൊസ്‌നി മുബാറക് (91) അന്തരിച്ചു. 1981 മുതല്‍ 2011 വരെയുള്ള 30 വര്‍ഷക്കാലമാണ് അദ്ദേഹം ഈജിപ്തിന്റെ ഭരണ സാരഥ്യത്തിലിരുന്നത്. അറബ് പ്രതിഷേധങ്ങളേത്തുടര്‍ന്ന് 2011ല്‍ അദ്ദേഹം പ്രസിഡന്റു പദം രാജിവയ്ക്കുകയായിരുന്നു. അതേ വര്‍ഷമാണ് അദ്ദേഹത്തിന് കാന്‍സര്‍ ബാധിക്കുകയും ചെയ്തത്.

പ്രതിഷേധക്കാരെ വധിക്കാന്‍ ഉത്തരവിട്ടെന്ന കുറ്റവും ആ കാലയളവില്‍ അദ്ദേഹത്തിനുമേല്‍ ചുമത്തപ്പെട്ടിരുന്നു. അതിന് പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയും കെയ്റോയിലെ ഗാല സൈനിക ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു അദ്ദേഹം ഇന്ന് മരിക്കുകയുമായിരുന്നു.

1928 ല്‍ നൈല്‍ ഡെല്‍റ്റയിലെ ഒരു ഗ്രാമീണ ഗ്രാമത്തിലാണ് മുബാറക് ജനിച്ചത്. അഴിമതി, പൊലീസ് ക്രൂരത, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ ഭരണത്തിന്റെ ഭാഗമായിരുന്നു.

1949 ല്‍ ഈജിപ്ഷ്യന്‍ വ്യോമസേനയില്‍ ചേര്‍ന്ന അദ്ദേഹം അടുത്ത വര്‍ഷം പൈലറ്റായി ബിരുദം നേടി. 1972 ല്‍ അദ്ദേഹം ഈജിപ്ഷ്യന്‍ വ്യോമസേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയി.

യോം കിപ്പൂര്‍ യുദ്ധത്തില്‍ സീനായിയില്‍ ഇസ്രായേല്‍ സേനയ്ക്ക് ഈജിപ്ഷ്യന്‍ വ്യോമസേന കനത്ത പ്രഹരമേല്‍പ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ അടുത്ത വര്‍ഷം മുബാറക് ദേശീയ നായകനായി.

സുരക്ഷയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കഠിനമായ നിലപാട് ഇസ്രായേലുമായുള്ള സമാധാന ഉടമ്പടി നിലനിര്‍ത്താന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ ഈജിപ്ത് ഈ മേഖലയിലെ ഒരു പ്രധാന അമേരിക്കന്‍ സഖ്യകക്ഷിയായി തുടര്‍ന്നു – 2011 ഓടെ യുഎസ് സൈനിക സഹായം പ്രതിവര്‍ഷം 1.3 ബില്യണ്‍ ഡോളര്‍ സ്വീകരിച്ചു. മുബാറക്കിന്റെ ഭാര്യ: സുസാന്‍ മക്കള്‍:ഗമാലും അലയും

Top