പുതുവത്സരത്തിൽ വലിയ പലിശ ഇളവ് പ്രഖ്യാപിച്ച് കെഎഫ്സി

പുതുവർഷത്തിൽ പലിശ കുറച്ച് കെഎഫ്സി.3 മാസംകൊണ്ട് നൽകുന്നത് 1600 കോടി രൂപയാണ്. 2020ലെ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വ്യവസായിക, സാമ്പത്തിക രംഗത്തു നിരവധി ഉത്തേജന പാക്കേജുകൾ കേരള ഫിനാൻഷ്യൽ കോർപറേഷൻ നൽകിയിരുന്നു. അതിന് പിന്നാലെയാണ് ഈ ഓഫർ. 8 ശതമാനം മുതൽ ബേസ് റേറ്റിലായിരിക്കും വായ്പകൾ നൽകുന്നത്.

കെഎഫ്സിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നത്.വായ്പ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനായി അപേക്ഷകർ ഇനിമുതൽ ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതില്ല. വിഡിയോ കോൺഫറൻസിലൂടെ ആസ്ഥാന മന്ദിരത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് അഭിമുഖം നടത്തി വായ്പാകാര്യത്തിൽ ഉടൻ തീരുമാനം അറിയാനാകും.

Top