കെജിഎഫ് എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്ത് വന്‍ താരമൂല്യം ലഭിച്ച നടനാണ് യക്ഷ്. ഇപ്പോള്‍ കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണ തിരക്കിലാണ് താരം.
ഇപ്പോഴിതാ അക്ഷയത്രിതീയ ദിവസമായ ഇന്ന് യക്ഷ് തന്റെ മകളുടെ ഫോട്ടോ ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ്. യക്ഷിന്റെ ഭാര്യ രാധിക പണ്ഡിറ്റാണ് മകളുടെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.അക്ഷയത്രിതീയയ്ക്ക് ആരാധകര്‍ക്കുള്ള തങ്ങളുടെ സമ്മാനം എന്ന് പറഞ്ഞാണ് രാധിക മകളുടെ ചിത്രം പങ്കുവെച്ചത്.
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഇതാ നിങ്ങള്‍ക്ക് മുന്നില്‍. അവള്‍ക്ക് പേരിട്ടിട്ടില്ല. അതുകൊണ്ട് അവളെ വൈആര്‍ എന്ന് വിളിക്കാം. നിങ്ങളുടെ സ്നേഹവും അനുഗ്രഹങ്ങളും മകള്‍ക്ക് നല്‍കണം എന്ന് പറഞ്ഞാണ് രാധിക മകളുടെ ഫോട്ടോ പുറത്തുവിട്ടത്.
ഇതിനു മുമ്പ് രാധിക മകളുടെ ചിത്രം ആരാധകരുമായി പങ്കുവെച്ചിരുന്നു. യക്ഷിനൊപ്പം കളിക്കുന്ന കുഞ്ഞിന്റെ ചിത്രമാണ് പങ്കുവെച്ചത്. എന്നാല്‍ ആ ചിത്രത്തില്‍ കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല. അക്ഷയത്രിതീയ ദിനത്തില്‍ മകളുടെ മുഖമുള്ള ചിത്രം ആരാധകര്‍ക്കായി പങ്കുവെയ്ക്കുമെന്ന് രാധിക അന്ന് പറഞ്ഞിരുന്നു.കുഞ്ഞ് യക്ഷിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.