വിജയ്-ലോകേഷ് ചിത്രം ‘ലിയോ’യെ പ്രശംസിച്ച് കെ ജി എഫ് സംവിധായകന്‍ പ്രശാന്ത് നീല്‍. ലിയോ ആദ്യ പ്രദര്‍ശനം കണ്ട ശേഷമായിരുന്നു സംവിധായകന്റെ പ്രതികരണം. ലിയോ വെറുമൊരു സിനിമയല്ല എന്നും ആഘോഷമാണെന്നും പ്രശാന്ത് എക്‌സിലൂടെ കുറിച്ചു. ചിത്രം മുഴുനീള എന്റര്‍ടെയ്‌നറാണ്. സിനിമ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്നും പ്രശാന്ത് നീല്‍ കുറിച്ചു.
‘ലിയോ ഫിലിം ഇപ്പോള്‍ കണ്ടു, ഇത് ഒരു ഫുള്‍-ഓണ്‍ എന്റര്‍ടെയ്ന്‍മെന്റ് ആണ്. സംവിധായകന്‍ ലോകേഷ് നടന്‍ വിജയ്‌യെ അടുത്ത ലെവലില്‍ അവതരിപ്പിച്ചു. സിനിമയില്‍ ഒരു സര്‍പ്രൈസ് ഉണ്ട്, പശ്ചാത്തല സംഗീതം മികച്ചതാക്കി അനിരുദ്ധ്. ലിയോയുടെ അവസാന 30 മിനിറ്റ് സ്‌ഫോടനാത്മകമാണ്. എല്ലാവരും അത് കാണാതെ പോകരുത്. പോയി കാണൂ. ഇത് വെറുമൊരു സിനിമയല്ല, ആഘോഷമാണ്’.
പ്രേക്ഷകരുടെ പ്രതീക്ഷയെ തളര്‍ത്താത്ത തനി ലോകേഷ് ചിത്രമെന്നാണ് ആദ്യ പ്രതികരണങ്ങളില്‍ നിന്ന് കാണികള്‍ അഭിപ്രായപ്പെടുന്നത്. വിജയ്‌യുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി ലിയോയെ അടയാളപ്പെടുത്താമെന്നും അഭിപ്രായമുണ്ട്.