ശമ്പളം സ്വന്തം വർധിപ്പിച്ച് ഖാദി ബോർഡ് സെക്രട്ടറി

തിരുവനന്തപുരം: സ്വന്തം  ശമ്പളം വർധിപ്പിച്ച് ഉത്തരവിറക്കി ഖാദി ബോർഡ് സെക്രട്ടറി കെഎ രതീഷ്. 70,000 ത്തിൽ നിന്നും 170000 ശമ്പളമായാണ് വർദ്ധിപ്പിച്ചത്. ധനവകുപ്പിന്‍റെ അനുമതിയില്ലാതെയാണ് കെ എം രതീഷ് ഉത്തരവിറക്കിയത്.

രതീഷിന്റെ ശമ്പളം വർധിപ്പിക്കാൻ നേരത്തെ തീരുമാനമായിരുന്നു. ചില അംഗങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് ഖാദി ഡയറക്ടർ ബോർഡ് അംഗങ്ങൾ ഇത്തരത്തിൽ തീരുമാനം എടുത്തത്.ഖാദി ബോർഡ് മുൻ സെക്രട്ടറി ശമ്പളമായി കൈപ്പറ്റിയത് 80,000 രൂപയാണെങ്കിലും തനിക്ക് ശമ്പളമായി 1,75,000 രൂപ വേണമെന്നാവശ്യപ്പെട്ട് രതീഷ് നേരത്തെ കത്തെഴുതിയിരുന്നു.

അന്ന് വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജൻ ഇത്തരത്തിൽ ഒരു നിർദ്ദേശം മുന്നോട്ടുവെക്കുകയും ഇത് ഡയറക്ടർ ബോർഡ് അംഗീകരിക്കുകയുമായിരുന്നു. എന്നാൽ, ഇതിനു ശേഷം ഇത് സംബന്ധിച്ച ഉത്തരവുകളൊന്നും പുറത്തിറങ്ങിയില്ല. കാരണം ധനകാര്യ വകുപ്പ് ഇതിനെ ശക്തമായി എതിർത്തിരുന്നു.

Top