ധാക്ക: മുഖ്യ കോച്ചിന്റെ അഭാവത്തില്‍ ഖാലിദ് മഹമൂദിനെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആയി നിയമിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്.
ത്രിരാഷ്ട്ര പരമ്പരയ്ക്ക് ഇനി അധികം സമയമില്ലാത്തതിനാല്‍ ടീമിനു പുതിയ കോച്ചിനെ നിയമിക്കുക സാധ്യമല്ലാത്തതിനാലാണ് ബോര്‍ഡ് ഈ നിയമനവുമായി മുന്നോട്ട് പോയത്.
ശ്രീലങ്കയും സിംബാബ്‌വേയും അടങ്ങുന്ന പരമ്പര ജനുവരി 15നു ആരംഭിക്കും.
വരാനിരിക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കും ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പരയിലും മുന്‍ ബംഗ്ലാദേശ് നായകന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ ചുമതല വഹിക്കും.
ബംഗ്ലാദേശിന്റെ മുന്‍ കോച്ച് ചന്ദിക ഹതുരുസിംഗേ ശ്രീലങ്കയുടെ കോച്ചായി ചുമതലയേല്‍ക്കുവാനായി തീരുമാനം എടുത്തതോടെയാണ് ബംഗ്ലാദേശിനു പുതിയ കോച്ചിനെ തേടേണ്ടി വന്നത്.