കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റിയിലേക്ക് കൂടുതല്‍ കമ്പനികള്‍ ഉടന്‍ എത്തുമെന്ന് ദുബായ് ഹോള്‍ഡിങ് ചീഫ് റിയല്‍ എസ്റ്റേറ്റ് ഓഫിസര്‍ ഖാലിദ് അല്‍ മാലിക്ക്.
എണസ്റ്റ് ആന്‍ഡ് യങ്ങുമായി ഉടന്‍ കരാര്‍ ഒപ്പിടുമെന്നും, പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഖാലിദ് അല്‍ മാലിക്ക് അറിയിച്ചു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍ണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനുമായും, ഐ.ടി സെക്രട്ടറി എം. ശിവശങ്കറുമായും ദുബായില്‍ നിന്നുള്ള മൂന്നംഗ സംഘം ഇന്ന് കൂടിക്കാഴ്ച നടത്തി.
തുടര്‍ന്ന് സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗവും മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്നു.
സ്മാര്‍ട്ട് സിറ്റി കമ്പനിയുടെ തലപ്പത്തുണ്ടായ ഭരണമാറ്റത്തിന് ശേഷം ചേരുന്ന ആദ്യ യോഗമാണിത്.
ദുബായ് ഹോള്‍ഡിങ്ങിന്റെ ചീഫ് റിയല്‍ എസ്റ്റേറ്റ് ഓഫീസര്‍ ഖാലിദ് അല്‍മാലിക്കിനാണ് ഇപ്പോള്‍ സ്മാര്‍ട്ട് സിറ്റിയുടെ ചുമതല, സി.ഒ.ഒ ആയി മനോജ് നായരെയും നിയമിച്ചിരുന്നു.