കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി മലയാള സിനിമാ മേഖലയൊട്ടാകെ സ്തംഭിച്ചിരിക്കുകയാണ്. പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഖാലിദ് റഹ്മാന്‍ തന്റെ ചിത്രം പൂര്‍ത്തീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. ജൂണ്‍ 22നാണ് ഖാലിദ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.
ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഇരുപത് ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
ഖാലിദിന്റെ സഹോദരന്‍ ജിംഷി ഖാലിദാണ് സിനിമാറ്റോഗ്രഫര്‍. നേഹ നായരും യക്‌സന്‍ ഹരി പെരൈരയും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. എന്നാല്‍ ചിത്രം തിയേറ്റര്‍ റിലീസ് ആണോ ഒറ്റിറ്റി റിലീസ് ആണോ എന്നത് സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.