ദില്ലി:വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന് 5 ബിജെപിക്ക് 0 എന്നതായിരിക്കും സ്ഥിതിയെന്നും മധ്യപ്രദേശില്‍ മുഖ്യമന്ത്രിയുടെയോ പാര്‍ട്ടിയുടെയോ പേരില്‍ വോട്ട് ചോദിക്കാതെ പ്രധാനമന്ത്രി സ്വന്തം പേരില്‍ വോട്ട് തേടുന്നത് പരിഹാസ്യമാണെന്നും ഖാര്‍ഗെ പറഞ്ഞു. എല്ലാ പാര്‍ട്ടികളും ശ്രമം നടത്തുന്നത് പോലെ ബിജെപിയും ശ്രമിക്കുന്നുവെന്നയുള്ളുവെന്നും ഖാര്‍ഗെ കൂട്ടിചേര്‍ത്തു.
അതേസമയം ഇന്നലെ കോണ്‍ഗ്രസ് രാജസ്ഥാന് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള 33 അംഗ സ്ഥാനാര്ത്ഥപ്പട്ടിക പുറത്തിറക്കി. മുഖ്യമന്ത്രി അശോക് ഗെലോട്ടും സംസ്ഥാനത്തെ പ്രധാന നേതാവായ സച്ചിന് പൈലറ്റും കോണ്‍ഗ്രസിനായി കളത്തിലിറങ്ങും. ഗെലോട്ട് സദര്‍പുരയിലും പൈലറ്റ് ടോങ്കിലുമാണ് സ്ഥാനാര്ത്ഥിയാകളായി ഇറങ്ങുക. ഗെലോട്ട് പക്ഷത്തിനൊപ്പമുള്ള കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരായ ഭൂരിഭാഗം നേതാക്കള്‍ക്കും സീറ്റ് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകിയത് വലിയ ചര്‍ച്ചയായിരുന്നു. അശോക് ഗെലോട്ടിന്റെ അടുപ്പക്കാരില്‍ ചിലരെ മത്സരിപ്പിക്കുന്നതില്‍ ദേശീയ നേതൃത്വത്തിന് താല്‍പ്പര്യമില്ലെന്ന തര്‍ക്കമാണ് പ്രഖ്യാപനം വൈകാനിടയാക്കിയത്.