ജോഡോ യാത്ര: സുരക്ഷ തേടി മമതയ്ക്ക് ഖർഗെയുടെ കത്ത്

 രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ബംഗാളിൽ സുരക്ഷയൊരുക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി മമത ബാനർജിക്കു കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കത്തയച്ചു. അയൽസംസ്ഥാനമായ അസമിൽ യാത്രയ്ക്കു നേരെയുണ്ടായ ആക്രമണങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടി. ഗാന്ധി കുടുംബവുമായി ഊഷ്മള ബന്ധമുള്ള മമത സുരക്ഷ ഉറപ്പാക്കുമെന്ന് അറിയാമെങ്കിലും വ്യക്തിപരമായി താൻ കൂടി അക്കാര്യം ചൂണ്ടിക്കാട്ടുകയാണെന്നു ഖർഗെ വ്യക്തമാക്കി.

സാധിക്കുമെങ്കിൽ ബംഗാളിൽ മമത യാത്രയുടെ ഭാഗമാകണമെന്നു കഴിഞ്ഞദിവസം കോൺഗ്രസ് അഭ്യർഥിച്ചിരുന്നു. യാത്ര ബംഗാളിലൂടെ പോകുന്ന വിവരം തന്നെ അറിയിച്ചില്ലെന്നു മമത പരാതി പറഞ്ഞതിനു പിന്നാലെയായിരുന്നു ഇത്. യാത്രാവിവരങ്ങൾ അറിയിക്കാൻ മമതയെ കഴിഞ്ഞ ദിവസം ഖർഗെ ഫോണിൽ വിളിച്ചിരുന്നു.

Top