ന്യൂഡല്‍ഹി: ഖാരിഫ് വിളകളുടെ കുറഞ്ഞ താങ്ങുവില വര്‍ധിപ്പിക്കുമെന്ന് വ്യവസായ സംഘടനയായ അസോചം. ഇതിന്റെ ഫലമായി ഗ്രാമീണ മേഖലയില്‍ ആവശ്യകത ഉയരുമെന്നും അത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുമെന്നും അസോചം ചൂണ്ടിക്കാട്ടി. നെല്ലിന്റെ താങ്ങുവില ക്വീന്റലിന് 200 രൂപയാണ് വര്‍ധിപ്പിച്ചത്.
ഇത് സര്‍ക്കാരിന് 15,000 കോടി രൂപയിലധികം ചെലവ് വരുത്തും. ഉത്പ്പാദന ചെലവിന്റെ 50 ശതമാനത്തിലധികം വരുമാനം കര്‍ഷകര്‍ക്ക് നല്‍കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിനും ഈ തീരുമാനം മോദി സര്‍ക്കാരിനെ സഹായിക്കുമെന്ന് അസോചം വ്യക്തമാക്കി.
കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള ഉത്തമ പരിഹാരമായി ഇതിനെ കാണാനാവില്ല. പക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതിന് കാലതാമസമെടുക്കും. അത്രയും കാലം രാജ്യത്തെകര്‍ഷകരെ ദുരിതമനുഭവിക്കാന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് അസോചം പറഞ്ഞു.
കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയില്‍ വലിയ അസ്ഥിരത സൃഷ്ടിക്കുന്ന വിപണ സംഘങ്ങള്‍ ഇല്ലാതാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്ന് അസോചം വ്യക്തമാക്കി.