ഖഷോഗി കൊല ; സൗദി കീരീടാവകാശിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് അമേരിക്കന്‍ സെനറ്റ്

വാഷിങ്ടണ്‍: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടോയെന്ന് കണ്ടെത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് സെനറ്റ്.

നേരത്തെ സൗദി കിരീടാവകാശിയെ സംരക്ഷിക്കുന്ന നിലപാട് ട്രംപ് സ്വീകരിച്ചിരുന്നു. എന്നാല്‍ കിരീടാവകാശിക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താന്‍ രണ്ടാമതൊരു അന്വേഷണം തന്നെ നടത്തണമെന്ന് സെനറ്റിലെ വിദേശകാര്യ സമിതി ട്രംപിനോട് കത്തിലൂടെ ആവശ്യപ്പെട്ടു.

ഖഷോഗിയെ കൊലപ്പെടുത്തിയ സമയത്തെ ഓഡിയോ റെക്കോര്‍ഡിങ് കൈവശമുണ്ടെന്ന് ട്രംപ് സ്ഥിരീകരിച്ചിരുന്നു. ഓഡിയോ ടേപ്പിലെ സംഭവങ്ങള്‍ ഭീകരമാണെന്നും എന്നാല്‍ താന്‍ അത് കേട്ടിട്ടില്ലെന്നും ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്.

തുര്‍ക്കി തലസ്ഥാനമായ ഇസ്തംബൂളിലെ കഴിഞ്ഞ സൗദി എംബസിക്കുള്ളില്‍ ഒക്ടോബര്‍ രണ്ടിന് ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സമയത്തെ സംഭവങ്ങളാണ് ഓഡിയോ ടേപ്പിലുള്ളതെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

Top