കുല്‍ഭൂഷണ്‍ കേസില്‍ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ച കേസില്‍ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം.

നിയമ വിരുദ്ധമായാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാന്‍ ജയിലിലടച്ചത്. 16 തവണ ശ്രമിച്ചിട്ടും നയതന്ത്ര ബന്ധത്തിന് പാക്കിസ്ഥാന്‍ അനുമതി നിഷേധിച്ചു.

സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് അന്താരാഷ്ട്ര കോടതിയില്‍ പോയതെന്നും ഇന്ത്യ വ്യക്തമാക്കി.

Top