തെലുങ്ക് സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതികരിച്ച് ശ്രദ്ധ നേടിയ നടിയാണ് ശ്രീറെഡ്ഡി. തെലുങ്കില്‍ തുടങ്ങി തമിഴില്‍ വരെ എത്തി നില്‍ക്കുകയാണ് ശ്രീയുടെ വെളിപ്പെടുത്തലുകള്‍. ഇപ്പോള്‍ സുന്ദര്‍ സിയ്‌ക്കെതിരെയാണ് ശ്രീയുടെ പുതിയ ആരോപണം. ആഗ്രഹത്തിനൊത്ത് വഴങ്ങി തന്നാല്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് സുന്ദര്‍ പറഞ്ഞതായി ശ്രീറെഡ്ഡി തന്റെ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു.
‘ഹൈദരാബാദില്‍ അരമനൈ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു സുന്ദര്‍ സിയെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗണോഷ് തനിയ്ക്ക് പരിചയപ്പെടുത്തി തരുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ സുഹൃത്തും ക്യാമറാമാനുമായ സെന്തില്‍കുമാര്‍ സുന്ദര്‍ സിയുടെ അടുത്ത ചിത്രത്തില്‍ നായിക വേഷം നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ സുന്ദര്‍ സി താമസിക്കുന്ന ഹോട്ടലിലേയ്ക്ക് തന്നെ വിളിച്ചു. വഴങ്ങി തന്നാല്‍ സിനിമയില്‍ അവസരം തരാമെന്ന് അദ്ദേഹം പറഞ്ഞതായി ശ്രീറെഡ്ഡി ഫേസ്ബുക്കില്‍ കുറിച്ചു.’
ശ്രീറെഡ്ഡിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടിയും സുന്ദര്‍ സിയുടെ ഭാര്യയുമായ ഖുശ്ബു. പട്ടിയെപ്പോലെ ജന്മനാ കുരയ്ക്കാനുളള കഴിവുണ്ട്. ഇതിനെല്ലാം പ്രതികരിക്കുന്നതും നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും മണ്ടത്തരമാണെന്ന് ഖുഷ്ബു പറഞ്ഞു
അതേസമയം ശ്രീ റെഡ്ഡിയുടെ ലൈംഗികാരോപണത്തിന് എതിരെ സംവിധായകന്‍ സുന്ദര്‍ സി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം തനിയ്ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങളെ നിഷേധിക്കുകയാണ്. കൂടാതെ ശ്രീയ്‌ക്കെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. തെലുങ്ക് നടന്‍ നാനിയും ശ്രീയ്‌ക്കെതിരെ പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.