വമ്പിച്ച വില്‍പ്പനയുമായി കിയാ മോട്ടോഴ്‌സ്; 1.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

കൊച്ചി: വാഹന വില്‍പ്പനയില്‍ റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തി വാഹനനിര്‍മാതാക്കളായ കിയാ മോട്ടോഴ്‌സ് ഇന്ത്യ. ഫെബ്രുവരിയിലാണ് കിയ റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തിയിരിക്കുന്നത്. കിയാ മോട്ടോഴ്‌സ് ഇന്ത്യ 1.3ശതമാനം വളര്‍ച്ചയാണ് നേടിയത്.

15,644 യൂണിറ്റുകളുടെ വില്‍പ്പനയുമായാണ് കിയ മുന്‍പന്തിയില്‍ എത്തിയത്. ഇന്ത്യയിലെ എസ്യുവി വിഭാഗത്തില്‍ 14,024 യൂണിറ്റുകളുടെ വില്‍പ്പനയുമായി സെല്‍റ്റോസാണുള്ളത്.

എന്നാല്‍ പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്ത വില്‍പ്പന ജനുവരി മാസവുമായി താരതമ്യം ചെയ്യുമ്പോള്‍4.4ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ നല്‍കിയ പ്രതികരണത്തിലും സ്വീകാര്യതയിലും അത്യധികം സന്തോഷമുണ്ടെന്ന് കിയാ മോട്ടോഴ്‌സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂഖ്യൂന്‍ ഷിം പറഞ്ഞു.

Top