കിയ മോട്ടോഴ്സിന്റെ നാലാമത്തെ മോഡല്‍ കാരന്‍സ് എം.പി.വി ഇന്ത്യയില്‍ അവതരിപ്പിച്ചു. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍ പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വേരിയന്റുകളില്‍ എത്തുന്ന കാരന്‍സിന് 8.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില. കിയയുടെ മൂന്ന്-വരി കാരന്‍സ് മൂന്ന് എഞ്ചിനുകള്‍, മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍, അഞ്ച് വേരിയന്റുകള്‍ എന്നിവയില്‍ ലഭ്യമാണ്.
കിയ മോട്ടോഴ്സിന്റെ പുതിയ ഡിസൈന്‍ ഫിലോസഫിയായ ഓപ്പോസിറ്റ്സ് യുണൈറ്റഡ് അടിസ്ഥാനമാക്കി ബോള്‍ഡ് ഫോര്‍ നേച്ചര്‍ തീമില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് കാരന്‍സ്. 4540 എം.എം. ആണ് നീളം. വീതി 1800 എം.എമ്മും. 1700 എം.എം. ഉയരമുള്ള കാരന്‍സിന്റെ വീല്‍ബേസ് 2780 എം.എമ്മാണ്. 195 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്.
സെല്‍റ്റോസ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കുന്ന കാരന്‍സിന് അതിന്റെ സഹോദരനേക്കാള്‍ 225 എംഎം നീളമുണ്ട്. വീല്‍ബേസും 160 എംഎം നീട്ടി. ഡിസൈനിന്റെ കാര്യത്തില്‍, കിയ കാരന്‍സിന് ഒരു വേറിട്ട രൂപം നല്‍കി. കമ്പനി ‘വിനോദ വാഹനം’ എന്ന് വിളിക്കുന്ന, കാരെന്‍സിന് പ്രൊഫൈലില്‍ ഒരു എംപിവിയുടെ രൂപമുണ്ട്, എന്നാല്‍ നിരവധി എസ്യുവി-പ്രചോദിതമായ ഡിസൈന്‍ ഘടകങ്ങളുണ്ട്.