കിയ സെൽറ്റോസ് ഇന്ത്യയിൽ മൂന്നുവർഷം പൂർത്തിയാക്കി

2019 ൽ ആണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. കമ്പനി ഇന്ത്യൻ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ച ആദ്യത്തെ മോഡലായിരുന്നു സെൽറ്റോസ്. ഇപ്പോൾ മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച സെൽറ്റോസ് കാർ നിർമ്മാതാക്കളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറിയിരിക്കുന്നു.

പെട്രോൾ, ഡീസൽ പവർട്രെയിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന വാഹനം രണ്ട് പുതിയ ബാഹ്യ ഷേഡുകൾ ഉൾപ്പെടുത്തുന്നതിനായി അടുത്തിടെ അപ്‌ഡേറ്റ് ചെയ്‍തിരുന്നു. കമ്പനിയുടെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ മൊത്തം വിൽപ്പനയുടെ 60 ശതമാനത്തിനടുത്താണ് കിയ സെൽറ്റോസിനുള്ളത്. അതായത് സോനെറ്റ് കോംപാക്റ്റ് എസ്‌യുവി , കാരൻസ് എം‌പി‌വി എന്നിവയെ അപേക്ഷിച്ച് മിഡ്-സൈസ് എസ്‌യുവി ഒരു വലിയ വിൽപ്പനക്കാരൻ ആണെന്ന് വ്യക്തമാണ്.

Top