ഇന്ത്യൻ വിപണിയിൽ താരമായി കിയ സെല്‍റ്റോസ്

ന്ത്യന്‍ നിരത്തില്‍ അതിവേഗം കുതിച്ച് കയറി കിയ സെല്‍റ്റോസ്. അവതരിപ്പിച്ച് 15 മാസം പിന്നിടുമ്പോള്‍ സെല്‍റ്റോസിന്റെ 1.25 ലക്ഷം യൂണിറ്റാണ് നിരത്തുകളില്‍ എത്തിയിട്ടുള്ളത്. സെല്‍റ്റോസ് എന്ന മിഡ്-സൈസ് എസ്.യു.വിയിലൂടെ 2019 ഓഗസ്റ്റിലാണ് കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ പ്രവേശിച്ചത്.

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സെല്‍റ്റോസ് ആദ്യമായി മുഖം മിനുക്കലിന് വിധേയമായത്. എക്‌സ്റ്റീരിയറില്‍ വരുത്തിയ ഡിസൈന്‍ മാറ്റത്തിന് പുറമെ അകത്തെ പുതിയ ഫീച്ചറുകളുംമാറ്റം വരുത്തിയിട്ടുണ്ട്. ഇതിനുപിന്നാലെ കഴിഞ്ഞ മാസം സെല്‍റ്റോസിന്റെ ആനിവേഴ്‌സറി എഡിഷന്‍ മോഡലും കിയ വിപണിയില്‍ എത്തിച്ചിരുന്നു.

Top