കിയ സോണറ്റ് സബ് കോംപാക്ട് എസ്‌യുവിയുടെ കണ്‍സെപ്റ്റ് മോഡല്‍ പ്രദര്‍ശിപ്പിച്ചു

കിയ ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ വാഹനമായ സോണറ്റ് സബ് കോംപാക്ട് എസ്‌യുവിയുടെ കണ്‍സെപ്റ്റ് മോഡല്‍ പ്രദര്‍ശിപ്പിച്ചു. ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് വാഹനം പ്രദര്‍ശിപ്പിച്ചത്.

കിയയുടെ സിഗ്‌നേച്ചര്‍ ഗ്രില്ല്, എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, മസ്‌കുലര്‍ ബമ്പര്‍, വിശലായമായ എയര്‍ഡാം,സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവയാണ് സോണിറ്റിന്റെ മുന്‍ഭാഗത്തെ അലങ്കരിക്കുന്നത്.

സോണറ്റ് പുറത്തിറങ്ങുന്നത് 1.2 ലിറ്റര്‍, 1.0 ലിറ്റര്‍ ടര്‍ബോ എന്നീ പെട്രോള്‍ എന്‍ജിനുകളും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ്. 1.2 ലിറ്റര്‍ എന്‍ജിന്‍ 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകും. കൂടാതെ 1.0 ലിറ്റര്‍ എന്‍ജിന്‍ 118 ബിഎച്ച്പി പവറും 172 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും.

ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായി അഞ്ച്, ആറ് സ്പീഡുകളിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് തുടങ്ങിവയാണ് കിയ സോണറ്റില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Top