ഈ വര്‍ഷത്തെ മികച്ച അര്‍ബന്‍ കാറായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹനമായ സോള്‍ ഇവി തിരഞ്ഞെടുക്കപ്പെട്ടു. ലൈവ് ബ്രോഡ്കാസ്റ്റിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എട്ട് വാഹനങ്ങളാണ് അര്‍ബന്‍ കാര്‍ അവാര്‍ഡിനായി മത്സരിച്ചത്.
ഇതില്‍ മൂന്ന് വാഹനങ്ങള്‍ ഫൈനല്‍ ലിസ്റ്റിലെത്തിയിരുന്നു. 2017-ലാണ് അര്‍ബന്‍ കാര്‍ അവാര്‍ഡ് ആരംഭിക്കുന്നത്. കാഴ്ചയില്‍ ഒരു എസ്യുവിയുടെ തലയെടുപ്പുള്ള സോളില്‍ 198 ബിഎച്ച്പി പവറും 395 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് പ്രവര്‍ത്തിക്കുന്നത്.
സ്‌പോര്‍ട്ടി ഭാവങ്ങള്‍ നല്‍കി ബോക്‌സി ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഇലക്ട്രിക് വാഹനമാണ് സോള്‍. നേര്‍ത്ത ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പ്, മസ്‌കുലര്‍ ബമ്പര്‍, ബമ്പറില്‍ സ്ഥാനംപിടിച്ചിട്ടുള്ള ഡിആര്‍എല്‍, 17 ഇഞ്ച് അലോയി വീല്, സ്‌റ്റൈലിഷ് ടെയ്ല്ലാമ്പ് എന്നിവ ചേര്‍ന്നതാണ് സോളിന്റെ പുറംഭാഗം.
ഇന്റീരിയര്‍ ബ്ലാക്ക്‌ബേജ് നിറങ്ങളിലാണ്. 10.25 ഇഞ്ച് ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം, ലെതര്‍ ഫിനീഷിങ്ങ് ഡാഷ്‌ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് സീറ്റ് എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍. ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 450 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്.