രാജ്യത്തെ വലിയ വാഹന നിര്‍മാതാക്കള്‍; പട്ടികയില്‍ സ്ഥാനം പിടിച്ച് കിയ

രാജ്യത്തെ മൂന്നാമത്തെ വലിയ വാഹന നിര്‍മാതാക്കള്‍ എന്ന പേര് സ്വന്തമാക്കി ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പിന് കീഴിലെ കമ്പനിയായ കിയ. ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോഴാണ് കിയ ഈ നേട്ടം സ്വന്തമാക്കിയത്.

കിയയുടെ വിപണിവിഹിതം 6. 24 ശതമാനമാണ്. ഈ കണക്കില്‍ മുമ്പില്‍ നില്‍ക്കുന്നത് മാരുതി സുസുക്കി ആണ്. ഹ്യുണ്ടായി രണ്ടാമതുമാണുള്ളത്. എന്നാല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ആണ്.

കിയ കൂടുതല്‍ കരുത്തരായത് കാര്‍ണിവല്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിയപ്പോഴാണ്. ഫെബ്രുവരിയിലെ വാഹനവില്‍പ്പന കണക്കുകള്‍ അനുസരിച്ച് 14,024 യൂണിറ്റ് സെല്‍റ്റോസും 1620 യൂണിറ്റ് കാര്‍ണിവലും ഉള്‍പ്പെടെ 15644 വാഹനങ്ങള്‍ ആണ് കിയ നിരത്തില്‍ എത്തിച്ചത്.

Top