തെലുങ്കിൽ രണ്ടാമത്തെ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങി കിയാര അദ്വാനി. മഹേഷ് ബാബുവിന് ശേഷം രാം ചരണിനൊപ്പമാണ് കിയാര അദ്വാനി എത്തുന്നത്. ബോയാപതി ശ്രീനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇത്. സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല.
സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. എന്നാൽ സിനിമയെ സംബന്ധിച്ച മറ്റ് വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.