തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴിന് പിന്നാലെ ബോളിവുഡിലും റീമേയ്ക്കിനൊരുങ്ങുന്നു. ഷാഹിദ് കപൂര്‍ നായകനാകുന്ന സിനിമയില്‍ കിയാര അദ്വാനിയാണ് നായികയാകുക. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തെലുങ്കിലൊരുക്കിയ സന്ദീപ് റെഡ്ഢി വംഗ തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്. ടിസീരിസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2019 ജൂണ്‍ 21ന് ചിത്രം റിലീസ് ചെയ്യും.
തമിഴ് റീമേയ്ക്കില്‍ നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം ആണ് അര്‍ജുന്‍ റെഡ്ഡിയുടെ വേഷത്തിലെത്തുന്നത്. രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് ധ്രുവ് ചിത്രത്തിലെത്തുന്നത്. മേഘ ചൗധരിയാണ് നായികാവേഷത്തിലെത്തുന്നത്. നാഷണല്‍ അവാര്‍ഡ് ജേതാവ് ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക് പതിപ്പില്‍ വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡേയുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. മെഡിക്കല്‍ സര്‍ജന്റെ വേഷത്തിലാണ് അര്‍ജുന്‍ റെഡ്ഡി എത്തിയത്.