കിയ മോട്ടോഴ്സ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന ആദ്യ മോഡലായ സെല്‍റ്റോസ് എസ്.യു.വിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഓഗസ്റ്റ് 22-ന് വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്ന സെല്‍റ്റോസിന്റെ നിര്‍മാണം ആന്ധ്രാപ്രദേശിലെ അനന്ത്പൂര്‍ പ്ലാന്റില്‍ വച്ചാണ് നടന്നത്.
ജൂലായ് 16 മുതല്‍ ബുക്കിങ് ആരംഭിച്ച സെല്‍റ്റോസിന് ഇതിനോടകം 23000 ത്തിലേറെ ബുക്കിങ് ലഭിച്ചതായി കമ്പനി വ്യക്തമാക്കിയിരുന്നു. ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളിലായി. മൂന്ന് പെട്രോള്‍, അഞ്ച് ഡീസല്‍ പതിപ്പുകളാണ് സെല്‍റ്റോസിനുള്ളത്,
115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ടാര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് സെല്‍റ്റോസിനുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍. 10-16 ലക്ഷത്തിനുള്ളിലായിരിക്കും സെല്‍റ്റോസിന്റെ എക്സ്ഷോറൂം വിലയെന്നാണ് ആദ്യ സൂചനകള്‍.
കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്സ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്ന ആദ്യ മോഡലാണ് സെല്‍റ്റോസ് എസ്.യു.വി.