റെനോയുടെ ക്വിഡിൻറെ ഇലക്ട്രിക് പതിപ്പിൻറെ ആദ്യ പ്രദർശനം ഏപ്രിൽ 16ന് നടക്കും. ഷാങ്ഹായ് മോട്ടോർഷോയിലാണ് ക്വിഡിന്റെ ഇലക്ട്രിക് പതിപ്പായ ഇലക്ട്രിക് KZE കൺസെപ്റ്റ് എന്ന പേരിട്ടിരിക്കുന്ന പുതിയ മോഡൽ പ്രദർശിപ്പിക്കുന്നത്.
ക്വിഡ് ഇപ്പോൾ ഉപയോഗിക്കുന്ന സി.എം.എഫ്-എ പ്ലാറ്റ് ഫോമിൽ തന്നെയായിരിക്കും ഇലക്ട്രിക് പതിപ്പും വരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇലക്ട്രിക്കൽ മോഡൽ ആദ്യം ചൈനീസ് വിപണിയിൽ എത്തിയ ശേഷം ഇന്ത്യ, ബ്രസീൽ അടക്കമുള്ള മറ്റ് വിപണികളിൽ കൂടി റെനോ എത്തും.
ഇലക്ട്രിക് ക്വിഡ് ഒരു തവണ ചാർജ്ജ് ചെയ്താൽ 250 കിലോമീറ്റർ ഓടും. റഗുലർ ക്വിഡിന് സമാനമായ രൂപത്തിലാണ് ഇലക്ട്രിക് ക്വിഡും. പാർക്കിങ് സെൻസറുകൾ, മൾട്ടിമീഡിയ സെൻട്രൽ കൺസോൾ, ജിപിഎസ്, നാല് ഡോറുകളിലും ഇലക്ട്രിക് പവർ വിൻഡോകൾ എന്നിവ ഇലക്ട്രിക് ക്വിഡിൽ ഉണ്ടാകും. കൂടാതെ ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനവും രണ്ട് എയർബാഗുകളും ഇതിലുണ്ടാവും.
ഇക്ട്രിക് മോഡൽ ആഗോള അടിസ്ഥാനത്തിൽ പുറത്തിറക്കുന്നതിന് ഈ വർഷം തന്നെ ചൈനീസ് വിപണിയിൽ ഇലക്ട്രിക് ക്വിഡുകൾ വിൽപ്പനയ്ക്ക് എത്തുമെന്നാണ് റിപ്പോർട്ട്.