ജക്കാര്‍ത്ത : ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ നിന്നും ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് പുറത്ത് . ഹോങ്കോങിന്റെ വിന്‍സന്റ് വോങ് ആണ് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. സ്കോര്‍ 23-21, 21-19.
അതേസമയം സ്ക്വാഷില്‍ ക്വാര്‍ട്ടറില്‍ ജാപ്പനീസ് താരത്തെ തോല്‍പ്പിച്ച് ദീപിക പള്ളിക്കല്‍ സെമിഫൈനലില്‍ പ്രവേശിച്ചു. പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ – ദിവിജ് സഖ്യമാണ് ഇന്ത്യക്ക് വേണ്ടി ഇന്ന് സ്വര്‍ണം നേടിയിരുന്നു്. കസാക്കിസ്ഥാന്റെ അലക്സാണ്ടര്‍ ബബ്ലിക് ഡെനിസ് യെവ്സെയേവ് സഖ്യത്തെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. സ്കോര്‍ 6 -3, 6- 4.