ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ നിന്നും ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പുറത്തായി. ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സല്സണിനോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. അക്സല്സണലിന്റെ രണ്ടാമത്തെ ഇന്ത്യ ഓപ്പണ്‍ കിരീടമാണ്. സ്കോര്‍: 21-7, 22-20
ഒന്നര വര്‍ഷത്തിനുശേഷമാണ് ശ്രീകാന്ത് ഒരു ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്. സെമിയില്‍ ചൈനയുടെ ഹ്വാങ് യുസിയാങിനെ കീഴടക്കിയാണ് ശ്രീകാന്ത് ഫൈനലിലെത്തിയത്.