ഇന്ത്യയുടെ കിടംബി ശ്രീകാന്ത് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സെമി ഫൈനലില്‍

ന്ത്യയുടെ കിടംബി ശ്രീകാന്ത് ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സെമി ഫൈനലില്‍ കടന്നു.

ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സലെസനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് സെമിയില്‍ പ്രവേശിച്ചത്.

ആദ്യ ഗെയിമില്‍ ഫോമില്‍ അല്ലാതിരുന്ന ശ്രീകാന്ത് അടുത്ത രണ്ട് ഗെയിമുകളില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. സ്‌കോര്‍ 14-21,22-20,21-7.

അതേസമയം ഇന്ത്യക്ക് നിരാശ നല്‍കി സൈന നെഹ്‌വാളും, എച്ച്.എസ് പ്രണോയും ക്വാര്‍ട്ടറില്‍ പുറത്തായി.

ജപ്പാന്റെ നാലാം സീഡ് അകാന യുമാഗുച്ചിയാണ് സൈനയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 10-21,13-21.

44 മിനിട്ട് നീണ്ട പോരട്ടത്തിനൊടുവില്‍ ദക്ഷിണകൊറിയയുടെ സണ്‍ വാന്‍ ഹോയാണ് പ്രണോയിയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 13-21,18-21

Top