ന്യൂഡല്‍ഹി: രാജ്യത്ത് തട്ടിക്കൊണ്ടുപോകുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതായി ആഭ്യന്തരമന്ത്രാലയം. 2016ല്‍ മാത്രം രാജ്യത്ത് 54723 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി മന്ത്രാലയത്തിന്റെ 2017-18 ലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കുട്ടിക്കടത്ത് സംബന്ധിച്ച് ജനങ്ങളില്‍ നിലനില്‍ക്കുന്ന ആധികള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍.
തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തില്‍നിന്ന് 30 ശതമാനം വര്‍ധനയാണുണ്ടായത്. 54,273 കുട്ടികളെ തട്ടിക്കൊണ്ടുപോയതില്‍ 40.4 ശതമാനത്തില്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. കുറ്റം ചുമത്തിയത് 22.7 ശതമാനത്തില്‍ മാത്രവും. 2015ല്‍ 41,893ഉം 2014ല്‍ 3785ഉം കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങളാണ് ഉണ്ടായത്. 2017ലെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.