അബൂജ: നൈജീരിയയില്‍ നിന്ന് ബൊക്കോഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിനികളെ വിട്ടയച്ചു. ഒരു മാസത്തിനു ശേഷമാണ് വിദ്യാര്‍ത്ഥിനികളെ വിട്ടയക്കുന്നത്. വടക്കുകിഴക്കന്‍ നൈജീരിയയിലെ ഡാപ്ച്ചിയില്‍ നിന്നുമാണ് 110 സ്‌കൂള്‍ കുട്ടികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.
വിട്ടയച്ച കുട്ടികള്‍ ഇവരുടെ വീടുകളില്‍ തിരിച്ചെത്തി. എന്നാല്‍ അഞ്ചു വിദ്യാര്‍ത്ഥിനികള്‍ കൊല്ലപ്പെട്ടെന്നാണ് സൂചന. സ്‌കൂളില്‍ നിന്നാണ് പെണ്‍കുട്ടികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. എന്തുകൊണ്ടാണ് കുട്ടികളെ ഭീകരര്‍ തിരിച്ചയച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.