കൊച്ചി: ആരോഗ്യ മേഖലയില്‍ പുതുചരിത്രം കുറിച്ച് എറണാകുളം ജില്ല ജനറല്‍ ആശുപത്രി. രാജ്യത്തെ അവയമാറ്റ ചരിത്രത്തില്‍ ആദ്യമായി ഒരു ജില്ലാതല സര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. 28 വയസ്സുകാരനായ മകന് 50 വയസ്സുകാരിയായ അമ്മയാണ് വൃക്ക ദാനം ചെയ്തത്.
ഇരുവരും സുഖം പ്രാപിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രത്യേക പരിശീലനം നേടിയ ശേഷമാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത് എന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ഷാഹിര്‍ ഷാ പറഞ്ഞു. ജനറല്‍ ആശുപത്രിയിലെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അടുത്തിടെയാണ് അനുമതി ലഭ്യമായത്.
കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കെഷനും ആശുപത്രിക്കുണ്ട്. ശസ്ത്രക്രിയയ്ക്ക് വേണ്ടി 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്കില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയത്.