ബെയ്‌ജിംഗ്: ബെയ്‌ജിംഗിലെ സ്വകാര്യ കിന്റർഗാർഡനിൽ കുട്ടികൾക്ക് നേരെ ലൈംഗീക അതിക്രമം ഉണ്ടായതിൽ ചൈനയിൽ പ്രതിഷേധം ശക്തമാകുന്നു.
സ്കൂളിലെ കുട്ടികളുടെ ശരീരത്തില്‍ നിറയെ സൂചികൊണ്ട് കുത്തിയ ചുവന്ന പാടുകള്‍ കണ്ടതിനെ തുടർന്ന് മാതാപിതാക്കൾ കൂടുതൽ അന്വേഷിച്ചപ്പോഴാണ് ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.
ബെയ്‌ജിംഗിലെ ആ.വൈ.ബി എഡ്യൂക്കേഷന്‍ ന്യൂ വേള്‍ഡ് നഴ്സറിയെക്കുറിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഉറങ്ങാന്‍ വേണ്ടി തങ്ങള്‍ക്ക് ഗുളിക നല്‍കാറുണ്ടെന്നു ഇടയ്ക്കിടയ്ക്ക് ചില ‘അങ്കിളുമാര്‍’ വന്ന് വൈദ്യപരിശോധന നടത്താറുണ്ടെന്നും തങ്ങളെ നഗ്നരാക്കി നിർത്താറുണ്ടെന്നും കുട്ടികള്‍ മാതാപിതാക്കളോട് വ്യക്തമാക്കി. ഇത്തരത്തിൽ ഗുളിക കഴിച്ചാൽ പിന്നീട് ഒന്നും ഓർക്കാൻ കഴിയില്ലെന്നും കുട്ടികൾ പറഞ്ഞു.
തുടർന്ന് പ്രതിഷേധവുമായി എത്തിയ മാതാപിതാക്കൾ തങ്ങളുടെ കുട്ടികള്‍ക്ക് പേര് പോലും അറിയാത്ത ചില മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും ഇതിനെപ്പറ്റി അദ്ധ്യാപകര്‍ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു.
സംഭവം രാജ്യത്ത് വിവാദമാകുകയും ക്രമസമാധാന പ്രശ്നമായി വളരുകയും ചെയ്ത സാഹചര്യത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത പൊലീസ് നഗരത്തിലെ എല്ലാ സ്കൂളുകളിലും പരിശോധന നടത്തുമെന്ന് അറിയിച്ചു.
.