ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ച പട്ടികയില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ സ്റ്റാര്‍ കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പര്‍ താരം. സൈന നെഹ്‌വാളിന് ശേഷം ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്.
76,895 പോയിന്റോടെ നിലവിലെ ലോക ചാമ്പ്യന്‍ ഡെന്‍മാര്‍ക്കിന്റെ ആക്‌സ്ലെനെ പിന്തള്ളിയാണ് ശ്രീകാന്ത് ലോക റാങ്കിങ്ങില്‍ മുന്നിലെത്തിയത്. ഓസ്‌ട്രേലിയയില്‍ നടന്ന് കൊണ്ടിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സില്‍ ചരിത്രത്തിലാദ്യമായി ശ്രീകാന്തും സഖ്യവും സ്വര്‍ണ്ണമെഡല്‍ നേടിയിരുന്നു. സിംഗിള്‍സിലും ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷയാണ് ശ്രീകാന്ത്.
വിക്ടര്‍ ആക്‌സ്ലെണാണ് റാങ്കില്‍ രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം കൊറിയയുടെ സോന്‍ വാന്‍ ഹൊയും നേടി. വനിതകളുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള പി.വി.സിന്ധുമാണ് ആദ്യ പത്തില്‍ ഇടംപിടിച്ച ഇന്ത്യന്‍ താരം. 2015 ലാണ് സൈന ഒന്നാം റാങ്ക് നേടിയത്.