പല്ലെക്കല്ലെ: വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിന് ഇരട്ടി മധുരം. ടി20യില്‍ 10,000 ക്ലബില്‍ ഇടംപിടിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് പൊള്ളാര്‍ഡ് സ്വന്തമാക്കിയത്. അതോടൊപ്പം തന്നെ ടി20യില്‍ 500 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും പൊള്ളാര്‍ഡ് നേടി.
ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ 34 റണ്‍സ് നേടിയാണ് പൊള്ളാര്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. പല്ലെക്കല്ലെയില്‍ വച്ചായിരുന്നു മത്സരം. പൊള്ളാര്‍ഡ് 15 പന്തില്‍ 34 റണ്‍സെടുത്തു. രണ്ടാം സിക്സര്‍ ഗാലറിയിലെത്തിച്ച് രാജകീയമായിരുന്നു പൊള്ളാര്‍ഡ് ചരിത്രമെഴുതിയത്.
ടി20യില്‍ പതിനായിരം റണ്‍സ് തികച്ച ആദ്യ താരം ക്രിസ് ഗെയ്ലാണ്.