മസാല ബോണ്ടുകള്‍ വാങ്ങിയത് ലാവലിനുമായി ബന്ധമുള്ള കമ്പനി; കിഫ്ബിക്കെതിരെ ചെന്നിത്തല

chennithala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കിഫ്ബിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിസ്ഥാന സൗകര്യവികസനത്തിനായുള്ള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കിഫ്ബി വിദേശത്തുനിന്ന് മസാലബോണ്ട് വഴി 2150കോടി സമാഹരിച്ചത് കരിമ്പട്ടകയില്‍ പെടുത്തിയ ലാവ്ലിനുമായി ബന്ധമുള്ള കമ്പനിയില്‍ നിന്നാണെന്നും, ലാവ്ലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യൂ കമ്പനിയില്‍ നിന്ന് മസാല ബോണ്ട് വാങ്ങിയതിലെ കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനി മസാല ബോണ്ടില്‍ കടന്നുവന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കണം. ലാവ്ലിന്‍ കമ്പനിയുമായി പുതിയ ഇടപാട് എങ്ങനെയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം. ഇടപാടില്‍ സ്വജനപക്ഷപാതവും അഴിമതിയും ഉണ്ടായെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പന്നിയാര്‍. ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കേരള വിദ്യുച്ഛക്തി വകുപ്പ് നേരത്തേ കരാറുണ്ടാക്കിയ സ്ഥാപനമാണ് എസ്.എന്‍.സി ലാവലിന്‍. ഈ ഇടപാട് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി സി.എ.ജി റിപ്പോര്‍ട്ടു പുറത്തുവന്നത് ഇ.കെ നായനാര്‍ മന്ത്രിസഭയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. അന്ന് വിദ്യുച്ഛക്തി വകുപ്പിന്റെ ചുമതല ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ലാവലിന്‍ ഇടപാട് പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലും വലിയ വെല്ലുവിളി സൃഷ്ടിച്ചു. ഈ കമ്പനിക്ക് പങ്കാളിത്തമുള്ള കമ്പനിയുമായി സര്‍ക്കാര്‍ വീണ്ടും ഇടപാട് നടത്തിയെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.

ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആഗോള ധനകാര്യ വിപണിയില്‍ നിന്നും പണം ഇന്ത്യന്‍ രൂപയില്‍ സമാഹരിക്കാനുള്ള കടപത്രത്തിനെയാണ് മസാലബോണ്ട് എന്നു വിളിക്കുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക സ്വഭാവം പുലര്‍ത്തുന്ന ഒരു പേരെന്ന നിലയിലാണ് ‘മസാല’ എന്ന് ഈ ബോണ്ടുകള്‍ക്ക് പേരിട്ടത്. മസാല ബോണ്ടുകളില്‍ കറന്‍സി എക്‌സ്‌ചേഞ്ച് റിസ്‌ക് ഏറ്റെടുക്കുക നിക്ഷേപകര്‍ തന്നെയാണെന്ന പ്രത്യേകതയുമുണ്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് തുക സമാഹരിക്കാനായി 2004ല്‍ ലോകബാങ്കാണ് ഈ ബോണ്ട് ആദ്യം പുറത്തിറക്കിയത്. ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ 2015ല്‍ ഗ്രീന്‍ മസാല ബോണ്ടുകള്‍ വഴി 3.15 ബില്യണ്‍ രൂപ ശേഖരിച്ചിരുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്ന സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങള്‍ക്കായാണ് ഉപയോഗിക്കുക. എച്ച്ഡിഎഫ്‌സി ബാങ്കാണ് ആദ്യമായി മസാല ബോണ്ട് പുറത്തിറക്കിയ ഇന്ത്യന്‍ കമ്പനി. 2016ലായിരുന്നു ഇത്. ഇതുവഴി 3000 കോടി രൂപ ഇവര്‍ സമാഹരിക്കുകയുണ്ടായി. ദേശീയ പാതാ അതോരിറ്റി 4000 കോടി രൂപ മസാല ബോണ്ട്

Top