ഇ ഡിയുടെ സമന്‍സ് ചോദ്യം ചെയ്ത് കിഫ്ബി വീണ്ടും ഹൈക്കോടതിയില്‍

ഡിയുടെ സമന്‍സ് ചോദ്യം ചെയ്ത് കിഫ്ബി വീണ്ടും ഹൈക്കോടതിയില്‍. നേരത്തെ നല്‍കിയ രേഖകളാണ് വീണ്ടും ആവശ്യപ്പെടുന്നതെന്ന് കിഫ്ബി. രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളാണ് വേണ്ടതെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ഇ ഡി ആവശ്യപ്പെട്ട രേഖകള്‍ നല്‍കുന്നതില്‍ തെറ്റെന്തെന്ന് കിഫബിയോട് കോടതി ചോദിച്ചു. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇ ഡി ക്ക് നിര്‍േദശം നല്‍കി.

ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്ന രേഖകളെല്ലാം നേരത്തെ തന്നെ നല്‍കിയതാണ്. നോട്ടീസ് നല്‍കാന്‍ ഇഡിക്ക് അധികാര പരിധിയില്ലെന്നുമാണ് കിഫ്ബിയുടെ വാദം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടിയത്. ഹര്‍ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി പുതിയ നോട്ടീസ് അയച്ചിരുന്നു. ഇന്ന് ഹാജരാകാനായിരുന്നു ഇ ഡിയുടെ ആവശ്യം. സിപിഎം സെക്രട്ടറിയേറ്റില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്ന് ഹാജരാകാനാകില്ല എന്ന് തോമസ് ഐസക് ഇ ഡിയെ അറിയിക്കുകയായിരുന്നു.

ബുധനാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. സമന്‍സില്‍ ഇഡി പഴയ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കിഫ്ബി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

Top