തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ കിഫ്ബി പരാമര്‍ശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി.
പ്രതിപക്ഷത്തുനിന്ന് വിഡി സതീശന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.
പ്രസക്തമല്ലാത്ത വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന നിലാപാട് സ്പീക്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സ്പീക്കറും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.