തൃശൂര്‍: കിഫ്ബി മസാല ബോണ്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
ജനങ്ങളെ കബളിപ്പിക്കാനുള്ള വഴിയാണ് മസാല ബോണ്ടെന്നും പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തിന്റെ കാവല്‍ക്കാരന്‍ പെരും കള്ളനാണെന്നും സിഡിപിക്യു കമ്പനിക്ക് ലാവലിന്‍ കമ്പനിയുമായി അഭേദ്യബന്ധമുണ്ടെന്നും ഈ കമ്പനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വഴിവിട്ട സഹായം ചെയ്തുവെന്നും ചെന്നിത്തല ആരോപിച്ചു.
മസാല ബോണ്ട് ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ചെന്നിത്തല ഉയര്‍ത്തി. സിഡിപിക്യു മസാല ബോണ്ട് നേരിട്ട് വാങ്ങിയെന്ന ധനമന്ത്രിയുടെ വാദം തെറ്റാണ്. ലാവലിന്‍ ഒരു പറ്റിപ്പു കമ്പനിയാണ്. ഈ ഇടപാട് മന്ത്രിസഭയും എല്‍ഡിഎഫും അറിഞ്ഞാണോ നടത്തിയത്. ചെന്നിത്തല ചോദിച്ചു.