കിഫ്ബിയുടെ മറവില്‍ കോടികളുടെ അഴിമതിയെന്ന് വീണ്ടും ആവര്‍ത്തിച്ച് ചെന്നിത്തല

chennithala

കോട്ടയം: സംസ്ഥാനത്ത് കിഫ്ബിയുടെ മറവില്‍ കോടികളുടെ അഴിമതി നടക്കുന്നുവെന്ന് വീണ്ടും ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വൈദ്യുതി കൊണ്ടു വരുന്നതിന് വേണ്ടിയും പ്രസരണത്തിനു വേണ്ടിയും നടപ്പാക്കുന്ന വന്‍കിട ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ മറവില്‍ കോടികളുടെ തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്നാണ് ചെന്നിത്തല ആവര്‍ത്തിച്ചത്.

ഗ്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്നു പറഞ്ഞ ചെന്നിത്തല വൈദ്യുതി മന്ത്രിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ലെന്നും കള്ളം കയ്യോടെ പിടിച്ചതിന്റെ വേവലാതിയാണ് ഇടതുപക്ഷത്തിനും മുഖ്യമന്ത്രിക്കുമെന്നും കുറ്റപ്പെടുത്തി.

നിര്‍മാണ ചുമതല ചീഫ് എന്‍ജിനിയര്‍ക്ക് മാത്രം നല്‍കിയതില്‍ ദുരഹതയുണ്ട്. സെറ്റെര്‍ലൈറ്റും ചീഫ് എന്‍ജിനിയറും തമ്മിലുള്ള ബന്ധത്തില്‍ ദുരൂഹതയുണ്ട്, ചെന്നിത്തല ആരോപിച്ചു.

Top