കിഫ്ബി ഇടപാടുകള്‍ ഇഡി അന്വേഷിക്കണം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കിഫ്ബി ഇടപാടുകള്‍ കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കിഫ്ബിയില്‍ അഴിമതി നടന്നിട്ടുണ്ട്. സ്വര്‍ണക്കടത്ത് സംഘം കിഫ്ബിയിലും ഇടപെട്ടു.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും മന്ത്രി തോമസ് ഐസകും തമ്മില്‍ അടുത്ത ബന്ധമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സ്വപ്നയുമായി ഐസക് പല തവണ കൂടിക്കാഴ്ച നടത്തി. കേസില്‍ ഐസകും കുടുങ്ങുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top